Government Changes Order In Bringing Bodies Back To Kerala | Oneindia Malayalam

2017-07-24 1

It has been reported that it is impractical a cicular issued by an officer at the Calicut airport seeking a 48 hour notice on repatriation of bodies from Gulf Countries.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സമയക്രമത്തില്‍ ഇളവ്. 12 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ വിവരം അറിയിച്ചാല്‍ മതി. 48 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്ന സര്‍ക്കുലര്‍ മരവിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ ഹൈക്കോടതി അംഗീകരിച്ചു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ട രേഖകള്‍ നാട്ടിലെ വിമാനത്താവളത്തില്‍ എത്തിക്കണമെന്ന എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ സര്‍ക്കുലറിനെത്തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്.